Related Posts Plugin for WordPress, Blogger...

Tuesday, May 3, 2011

പനങ്കുല

പനങ്കുല പോലത്തെ മുടി എന്ന് കേട്ടിട്ടില്ലേ.....ദാ, ഇതുപോലിരിക്കും....


22 അഭിപ്രായങ്ങൾ:

Mélange May 3, 2011 at 9:06 AM  

ugran aayittundu bindu.ithokke kanunnathu thanne sughamanu.thanks.

nandakumar May 3, 2011 at 3:06 PM  

ഇതുപോലെയാണെങ്കില്‍ ആ മുടി എത്ര മോശവും ഭയാനകവും ആയിരികും അല്ലേ> ;);)

നല്ല ഫോട്ടോ. ഇതെങ്ങിനെ എടൂത്ത്? പനയില്‍ കയറിയോ അതോ ഏണിവെച്ചോ??

രഘുനാഥന്‍ May 3, 2011 at 3:42 PM  

പനംകുല പോലുള്ള മുടി എന്നു പറഞ്ഞാല്‍ ആ മുടി ഈ പരുവത്തില്‍ ആയിരിക്കും അല്ലെ?

Pradeep Narayanan Nair May 3, 2011 at 3:53 PM  

പനങ്കുല പോട്ടം നന്നായിട്ടുണ്ട്....
-----
പനയില്‍ കേറി കള്ളിനു വേണ്ടി കുലയെ ഒരുക്കുന്നതിന് മുന്‍പുള്ളതായിരിക്കും ല്ലേ ?

ബിന്ദു കെ പി May 3, 2011 at 5:48 PM  

ഈ ഫോട്ടോയ്ക്ക് പിന്നിൽ:
മായമല്ല, മന്ത്രമല്ല, പനയിൽ കയറിയതല്ല, ഏണിവച്ചതല്ല, ക്യാമറ എറിഞ്ഞതുമല്ല :)
ഈ കഥയിലെ പ്രധാന കഥപാത്രം ഒരു ആനക്കാരനാണ്.
സംഗതി പന ഞങ്ങടെ പറമ്പിൽ തന്നെയുണ്ട്. അതിൽ നിറയെ കുലയുമുണ്ട്. പറഞ്ഞിട്ടെന്താ, നേരാം‌വണ്ണം ഒരു ഫോട്ടോയെടുക്കാൻ പലതരത്തിൽ ശ്രമിച്ചു പരാജയപ്പെട്ടു. ടെറസ്സിൽ കയറി ഏന്തിവലിഞ്ഞിട്ടും ഏണി വച്ച് കേറിയിട്ടുമൊന്നും ങേഹേ....പിന്നെ ഞാനത് വിട്ടു...

ഇത്തവണ അമ്പലത്തിലെ വിഷുപ്പൂരദിവസം ആനക്കാരൻ വീട്ടിലേക്കു വന്നു, ആനയ്ക്ക് കുറച്ചു പനമ്പട്ട വെട്ടിക്കോട്ടെ എന്നും ചോദിച്ച്. പനമ്പട്ട വെട്ടുമ്പോൾ അബദ്ധത്തിൽ വെട്ടുകൊണ്ട് ഒരു പനങ്കുലയും വീണിതല്ലോ കിടക്കുന്നു ധരണിയിൽ . എല്ലിൻ‌കഷ്ണം കണ്ട പട്ടിയെപ്പോലെ ഞാനോടിച്ചെന്ന് അതും വലിച്ചിഴച്ചു(മുടിഞ്ഞ വെയ്റ്റും ചൊറിച്ചിലുമാണ് സാധനത്തിന്) കൊണ്ടുവന്ന് ഉമ്മറത്തെ കമ്പിയിൽ കെട്ടിത്തൂക്കി; ക്യാമറയിലെ ചാർജ്ജ് തീരും വരെ ഫോട്ടോയെടുത്ത് അർമ്മാദിച്ചു.

ഞാനിതെടുത്തോണ്ടു വരുമ്പോൾ ആനക്കാരൻ പനയുടെ മുകളിലിരുന്ന് ചോദിച്ചത്: “ഇതെന്തിനാ ചേച്യേ, കറിവയ്ക്കാനാ?”

Unknown May 3, 2011 at 6:07 PM  

Cool Photo

സജി May 3, 2011 at 6:19 PM  

എന്നാലും എന്റെ ചേച്ച്യേ - ഇതൊന്നു കറിവച്ചിട്ടു റസിപ്പി ആ പാചകബ്ലൊഗിലൊന്നു ഒന്നു പൂശൂ..

റീനി May 3, 2011 at 7:18 PM  

ഈ പനങ്കുല മുടി കണ്ടിട്ട് ഭയങ്കര വൈറ്റ്. വേണ്ടാന്നു വെച്ചു.ഉള്ള മുടിയൊക്കെ മതീന്നു വെച്ചു.
എന്തായാലും പടം കൊള്ളാം. ഗുഡ് ജോബ് റ്റേക്കിങ്ങ് ദ പിക്ച്ചര്‍ !

ഷാജി വര്‍ഗീസ്‌ May 3, 2011 at 10:54 PM  

ഹായ് ചേച്ചി ....ഫോട്ടോ അടിപൊളി ....ഇതിന്‍റെ details കൂടി ഒന്ന് പങ്കുവേക്കാമോ (ക്യാമറ details )

പ്രദീപ് ചക്രംവിള May 3, 2011 at 11:04 PM  

കൊള്ളാമല്ലൊ...

Naushu May 4, 2011 at 12:14 PM  

ചിത്രം നന്നായിട്ടുണ്ട്...
കറി വെച്ചിട്ട് എങ്ങിയുണ്ടായിരുന്നു ... ?

Kalavallabhan May 4, 2011 at 1:47 PM  

ഒരു പനങ്കുല കറി വയ്ക്കണം

Typist | എഴുത്തുകാരി May 4, 2011 at 2:17 PM  

ആനക്കാരൻ, ബിന്ദുവിന്റെ അടുക്കളത്തളം വായിക്കുന്നുണ്ടാവും! അതോണ്ടാവും കറി വക്കാനാണോ എന്നു ചോദിച്ചതു്.

രഘുനാഥന്‍ May 4, 2011 at 4:09 PM  

അപ്പൊ അടുത്ത പോസ്റ്റ്‌ ഇതില്‍ ഏതാ?

പനംകുല തോരന്‍.?
പനംകുല അച്ചാര്‍..?
പനംകുല മെഴുക്കുപുരട്ടി?
പനംകുല ചമ്മന്തി?

ബിന്ദു കെ പി May 4, 2011 at 9:04 PM  

ഷാജി: ഇതിന്റെ ഡിറ്റെയിത്സ്:
Camera Model: Nikon D3000
Flash Mode : No Flash
Focal Length : 44mm
F-number : F/5.6
Exposure Time : 1/30 Sec.
ISO Speed: ISO-100
Metering Mode : Spot
Exposure Program : Manual
Exposure Compensation : 0 step

sHihab mOgraL May 4, 2011 at 10:57 PM  

nice one .. :)

Unknown May 5, 2011 at 4:28 PM  

wow

poor-me/പാവം-ഞാന്‍ May 5, 2011 at 6:42 PM  

and where is the panankula like mudi in pix?

വീകെ May 5, 2011 at 10:14 PM  

മുടി പനങ്കുലയാണേൽ ചൊറിയും, മുള്ളു കൊള്ളും പിന്നെ കഴുകാനൊക്കത്തുമില്ല....!
പിന്നെ ഈ പോട്ടത്തിനു പിന്നിലെ അദ്ധ്വാനത്തിനെ നമിക്കുന്നു.....

ആശംസകൾ...

ഷാജി വര്‍ഗീസ്‌ May 6, 2011 at 3:53 AM  

വളരെ നന്ദി ചേച്ചി .......

പൈങ്ങോടന്‍ May 14, 2011 at 1:18 PM  

interesting shot bindu

Faisal Hamza May 19, 2011 at 8:34 PM  

വളരെ നന്നായിരിക്കുന്നു... ഐ ലൈക്‌ ദി ഫോട്ടോ

ജാലകം
Malayalam Blog Directory

Followers

MyFreeCopyright.com Registered & Protected
Copyright © Bindu Krishnaprasad. All rights reserved. പകര്‍പ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP