ഇതു ഞങ്ങളുടെ അയ്യപ്പൻ.... ഓർമ്മ വച്ച കാലം മുതൽക്കേ അയ്യപ്പനുണ്ട്...ഒരു നിത്യസാന്നിദ്ധ്യമായി. വർഷങ്ങളെത്ര കടന്നുപോയെന്നോ വയസ്സെത്രയായെന്നോ അയ്യപ്പനറിയില്ല...
കുട്ടിക്കാലത്ത്, പ്രകൃതിയെപ്പറ്റി, പക്ഷിമൃഗാദികളെപ്പറ്റിയൊക്കെയുള്ള നിരവധി ചോദ്യങ്ങളും സംശയങ്ങളുമായി അയ്യപ്പന്റെ പിന്നാലെ നടക്കുമ്പോൾ , തന്റേതായ നിരീക്ഷണങ്ങളും നിഗമനങ്ങളും വിശദീകരിച്ച് അയ്യപ്പൻ പ്രകൃതിശാസ്ത്രത്തിന്റെ ആദ്യപാഠങ്ങൾ പകർന്നുതന്നു. മണ്ണിനേയും പ്രകൃതിയേയും തൊട്ടറിഞ്ഞ്, അനുഭവിച്ചറിഞ്ഞ് അയ്യപ്പൻ സ്വയം പഠിച്ചെടുത്ത പാഠങ്ങൾ ....