നെറ്റിപ്പട്ടം !!!!
തൊടിയിലും അമ്പലപ്പറമ്പിലുമൊക്കെ ധാരാളം കണ്ടിട്ടുള്ള ഒരു കുഞ്ഞിച്ചെടിയുടെ പൂക്കൾ. പേരറിയാത്ത ഈ കുഞ്ഞിച്ചെടി വേനലെത്തുമ്പോഴാണ് പൊടുന്നനെ പൊട്ടിമുളയ്ക്കാറ്. വരണ്ട മണ്ണാണ് ഈ കക്ഷിക്ക് പഥ്യമെന്നു തോന്നുന്നു....
ഇതിന്റെ കുഞ്ഞിപ്പൂക്കളുടെ ക്ലോസപ്പ് എടുത്തപ്പോൾ തോന്നിയ കൗതുകം.....
11 അഭിപ്രായങ്ങൾ:
ഇത്ര ചെറുതായി മറഞ്ഞു നില്‍ക്കുന്നതെന്താണ് ഈ സുന്ദരി പൂവ് ..?
ചിത്രം മനോഹരം
ആശംസകള്‍
close up കളുടെ തമ്പുരാട്ടീ... ഞാന്‍ തൊഴുന്നു.
ഒരു കുഞ്ഞു കാട്ടു ചെടിയില്‍ നിന്ന് ഇത്ര സുന്ദരമായ ചിത്രം..ശരിക്കും നെറ്റിപ്പട്ടം പോലെ തന്നെ.
Awesome Bindu..
:)
ചെടി കണ്ടിട്ടും കക്ഷിയെ ശരിക്കങ്ങോട്ട് പിടികിട്ടിയില്ല.
ഫോട്ടോ കൌതുകകരം, രസകരം.
ഫോട്ടോ കുറച്ചുകൂടി ഷാർപ്പാക്കാമായിരുന്നില്ലേ?
തുമ്പിക്കൈപ്പട്ടം
കലക്കിയിട്ടുണ്ട്
Snapshot
Reflections
ചെറുതല്ലോ മനോഹരം! നല്ല ഫോട്ടോഗ്രാഫി.
Excellent..keep it Up
ഈ ചെടിയുടെ പേരും മറ്റു വിശദാംശങ്ങളും Google+ലെ ചർച്ചയിൽ നിന്ന് കിട്ടി.
ചർച്ചയിലെ ചില കമന്റുകൾ ഞാനിവിടെ എടുത്തെഴുതുന്നു:
Kunjan praveen - വിതക്കാതെ കിടക്കുന്ന കണ്ടങ്ങളിൽ ഈ ചെടി ധാരാളം ഉണ്ടാകാറുണ്ട്, ഇതിന്റെ ഇലക്ക് ഒരു വെടക്ക് മണമാണ്, ഏതാണ്ട് കൂർക്കയില പോലെ..
Devanand Pillai - ഇത് തേള്‍ക്കട (അല്ലേല്‍ തേക്കട) http://en.wikipedia.org/wiki/Heliotropium_indicum
Nardnahc Hsemus - In the Philippines, the plant is chiefly used as an herbal medicine. The extracted juice from the pounded leaves of the plants is used to cure wounds, skin ulcers and furuncles. The juice is also used as an eye drop for conjunctivitis. The pounded leaves are used as poultice...!
Devanand Pillai - തേള്‍ക്കട ഇന്ത്യന്‍ നാട്ടുവൈദ്യത്തില്‍:
മലബന്ധത്തിനും മൂത്രതടസ്സിനും സമൂലം ഉപയോഗിക്കുന്നു. ഇടിച്ചു പിഴിഞ്ഞ് ചാറ് കണ്ണില്‍ ഇറ്റിച്ച് നേത്രരോഗം ചികിത്സിക്കും. മോണവീക്കത്തിനും ഉപയോഗിക്കും. ഇല അരച്ചു തേച്ചാല്‍ മുറിവുകളും വ്രണങ്ങളും ഉണങ്ങും. വിഷബാധയ്ക്കും ഉപയോക്കിക്കാറുണ്ട്. ചാറ് സേവിച്ചാല്‍ നീരുവീക്കം കുറയും. വേരുകൊണ്ടുള്ള കഷായം ചുമ ജ്വരം എന്നിവയ്ക്ക് ഉപയോഗിക്കുന്നു
[വിക്കിയില്‍ ഇടാന്‍ റെഫറന്‍സ് വേണമെങ്കില്‍: - കേരളത്തിലെ കാട്ടുപൂക്കള്‍ [പ്രൊ. മാത്യു താമരക്കാട്ട്] വാല്യം 2, അദ്ധ്യായം 56, പേജ് 158)
Bindu KP - തേൾ കടിച്ച ഭാഗത്ത് പുരട്ടാൻ നല്ലതാണെന്ന് ഇവിടെ പറയുന്നു:
http://mal.sarva.gov.in/index.php?title=%E0%B4%A4%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F
(അങ്ങനെയാവാം തേൾക്കട എന്ന പേരുണ്ടായത്)
Post a Comment