മേന്തോന്നി (GLORIOSA SUPERBA)
വേലികളിലും മറ്റും പടർന്നുകയറുന്ന ഒരു ഔഷധസസ്യം. നിറത്തിലും
ആകൃതിയിലുമുള്ള പ്രത്യേകത കൊണ്ടാവാം, ഇതിന്റെ പൂവിനെ അഗ്നിശിഖ, ചെകുത്താൻപൂവ് എന്നൊക്കെ ചിലയിടങ്ങളിൽ വിളിക്കുന്നത്. ഇതിന്റെ കിഴങ്ങ് പ്രധാനമായും
വിഷചികിത്സയ്ക്കും, ത്വക്ക് രോഗശമനത്തിനും ഉപയോഗിക്കുന്നു. അധികം കഴിച്ചാൽ
മരണം വരെ സംഭവിക്കാമത്രേ. ഇതിന്റെ കിഴങ്ങ് കഴിച്ച് നടന്നിട്ടുള്ള ചില
ആത്മഹത്യകളുടെ പഴങ്കഥകൾ ഞാനീ ഫോട്ടോയെടുക്കുന്നതിനിടയിൽ അയ്യപ്പൻ
പറയുകയുണ്ടായി. പഴയകാലത്ത് ഗർഭഛിദ്രത്തിനും, പ്രസവം വേഗത്തിലാക്കാനുമൊക്കെ
മേന്തോന്നിക്കിഴങ്ങ് ഉപയോഗിച്ചിരുന്നത്രേ. വിഷാംശമുള്ളതുകൊണ്ടാവാം,
ഇതിന്റെ ഇല അരച്ചു പിഴിഞ്ഞെടുത്ത നീര് പേൻനാശിനിയായും ഉപയോഗിച്ചിരുന്നു.
9 അഭിപ്രായങ്ങൾ:
Beautiful !
അയ്യപ്പനേയാ കൂടുതല്‍ ഇഷ്ടായത്!!
good one...
Nice
ഈ താന്തോന്നിയെ കാണാനെന്തു ഭംഗിയാ? ചൈനക്കാരൊക്കെയാണെങ്കില്‍ ഇതെങ്ങിനെയെങ്കിലും മാര്‍ക്കറ്റ് ചെയ്തേനെ.
Nice..
ഞങളുടെ നാട്ടിൽ ഇതിനെ താന്തോന്നി എന്നു വിളിക്കും..ഭർത്താവിന്റെ നാട്ടിലേക്കു പൊകുന്ന മങ്കമാരുടെ തലയിൽ പണ്ടു കാലം മുതലെ അമ്മമാർ ഇതു ബലമായി തേപ്പിച്ചു വിടാറുണ്ട് !!!!
വിഷമാണെന്നാ ഞാനും കേട്ടിട്ടുള്ളതു്.
ഞാന്‍ ആദ്യമായിട്ടാണ് ഇത് കാണുന്നത്.
Post a Comment